അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്ബസില്‍ വെടിവെയ്‌പ്പ്: മൂന്ന് പേർ മരിച്ചു

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്ബസില്‍ വെടിവെയ്‌പ്പ്: മൂന്ന് പേർ മരിച്ചു

മേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്.

സര്‍വകലാശാലയുടെ പ്രധാന കാമ്ബസില്‍ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ക്യാമ്ബസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു.

 വെടിവെപ്പിനെ തുടര്‍ന്ന് സര്‍വകലാശാല പൊലീസ് ഒഴിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നെവാഡ സര്‍വകലാശാലയും മറ്റ് തെക്കന്‍ നെവാഡ സ്ഥാപനങ്ങളും അടിച്ചിട്ടു. സ്ഥാപനത്തിന് സമീപമുള്ള ഒന്നിലധികം റോഡുകളും മുന്‍കരുതലെന്ന നിലയില്‍ പോലീസ് അടച്ചു.

സംഭവത്തിന് പിന്നാലെ സര്‍വകലാശാല പൊലീസ് ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബാക്ക്പാക്കുകളുമായി നിരവധി വിദ്യാര്‍ത്ഥികളെ പോലീസ് കാമ്ബസിനു പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലാസ് വെഗാസ് സ്ട്രിപ്പില്‍ നിന്ന് രണ്ട് മൈലില്‍ താഴെ കിഴക്കായി സ്ഥിതി ചെയ്യുന്ന കാമ്ബസില്‍ ഏകദേശം 25,000 ബിരുദ വിദ്യാര്‍ഥികളും 8,000 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഡോക്ടറല്‍ വിദ്യാര്‍ഥികളുമുണ്ടെന്നാണ് കണക്ക്.

വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.  നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.