'സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം': പൊതുവേദിയില്‍ വികാരാധീനനായി കിം ജോങ് ഉന്‍

'സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം': പൊതുവേദിയില്‍ വികാരാധീനനായി കിം ജോങ് ഉന്‍

രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ വികാരാധീനനായി ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍.

ഉത്തരകൊറിയ നേരിടുന്ന, ജനനനിരക്ക് കുറയുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നും സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നതിനിടെയാണ് കിം വികാരാധീനനായത്.

ദേശീയ ശക്തിക്ക് കരുത്തുപകരുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്ബോഴെല്ലാം താനും അമ്മമാരെ കുറിച്ച്‌ ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.2023-ലെ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്ക് അനുസരിച്ച്‌ ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആണ്.

 കൂടുതല്‍ കുട്ടികളുണ്ടാകാൻ ഉത്തരകൊറിയയിലെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് കിംരഞ്ഞതെന്ന് പറയപ്പെടുന്നു.

https://twitter.com/i/status/1732072056387403883

തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നടന്ന ഒരു വനിതാ പരിപാടിയില്‍ കിം ജോങ് ഉൻ കരയുന്നതും വെളുത്ത തൂവാല കൊണ്ട് കണ്ണുകള്‍ തുടയ്‌ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ കാണാം.'ജനനനിരക്ക് കുറയുന്നത് തടയുക, കുട്ടികളെ നന്നായി പരിപാലിക്കുക, അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നിവ നമ്മുടെ അമ്മമാരുമായി ചേര്‍ന്ന് പരിഹരിക്കേണ്ട കുടുംബ പ്രശ്‌നങ്ങളാണ്' എന്ന് പരിപാടിക്കിടെ കിം പറഞ്ഞതായി മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ദശകങ്ങളില്‍ ഉത്തരകൊറിയയുടെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായി യുഎൻ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തരകൊറിയയെപ്പോലെ, അയല്‍രാജ്യമായ ദക്ഷിണകൊറിയയും ജനനനിരക്കില്‍ വൻ ഇടിവാണ് നേരിടുന്നത്.