ഇന്ത്യൻ സമുദ്രത്തില്‍ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നു: രാജ്നാഥ് സിങ്

ഇന്ത്യൻ സമുദ്രത്തില്‍ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നു: രാജ്നാഥ് സിങ്

ഇന്ത്യൻ സമുദ്രത്തില്‍ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.

കടലിനടിയില്‍ പോയൊളിച്ചാലും അക്രമികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് ഇംഫാല്‍ കമീഷൻ ചെയ്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

എം.വി കെം പ്ലൂട്ടോ, എം.വി സായിബാബ എന്നീ കപ്പലുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.