കെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ
തിരുവനന്തപുരം: കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കണ്ടെത്തുന്നതിന് എംഎൽഎമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ കെ.സി. വേണുഗോപാലിന് 63-ൽ 47 പേരുടെ പിന്തുണ. കെ. കരുണാകരൻ, എ.കെ. ആന്‍റണി, ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രഗല്ഭരായ നേതാക്കൾക്കു പോലും ലഭിക്കാത്തത്ര വലിയ പിന്തുണയാണിത്.
ഇതിനിടെ, വി.ഡി. സതീശനെ അനുകൂലിച്ചുള്ള പൊതുപ്രകടനങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും സ്വന്തമാക്കാൻ സതീശൻ പക്ഷം പിആർ ക്യാംപെയ്ൻ നടത്തിയെന്ന ആക്ഷേപവും കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നു.
മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാനും പ്രകടനങ്ങൾ നടത്താനും സതീശൻ കോൺഗ്രസിൽ പരസ്യമായി ഗ്രൂപ്പ് കളിക്കുന്നു എന്നാണ് വിലയിരുത്തൽ.