എബോളയ്‌ക്കെതിരായ മുൻകരുതൽ : ഉഗാണ്ടയിൽ നിന്നും ബം​ഗളൂരുവിലെത്തിയ യുവതി ഐസൊലേഷനിൽ

May 27, 2026 - 10:34
 0  7
എബോളയ്‌ക്കെതിരായ  മുൻകരുതൽ : ഉഗാണ്ടയിൽ നിന്നും ബം​ഗളൂരുവിലെത്തിയ യുവതി ഐസൊലേഷനിൽ

ബെംഗളൂരു: ഉഗാണ്ടയിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തിയെ യുവതിയെ   എബോളയ്‌ക്കെതിരായ മുൻകരുതൽ നടപടികളുടെ  ഭാഗമായി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. യുവതിയെ എബോള പരിശോധനയ്ക്കായുള്ള സാമ്പിൾ ശേഖരിച്ച ശേഷം ക്വാറന്റീനിൽ ആക്കിയിരിക്കുകയാണ്.

യുവതിക്ക് ക്ഷീണം, ശരീരവേദന എന്നിവ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെംപഗൗഡ എയർപോർട്ട് അധികൃതർ എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കാൻ തീരുമാനിക്കുകയായിരുന്നു.  ശേഖരിച്ച സാമ്പിൾ പരിശോധനയ്ക്കായി പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യുവതിയുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആണ്. രാജ്യത്ത് ഇതുവരെ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.