ഹോർമുസിൽ യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാനെതിരെ ട്രംപ്

May 8, 2026 - 12:09
 0  7
ഹോർമുസിൽ യുഎസ് കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാനെതിരെ  ട്രംപ്

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേനയുടെ കപ്പലുകൾ ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള പിരിമുറുക്കം വീണ്ടും ശക്തമാകുന്നു. യുഎസ് നാവികസേനയുടെ മൂന്ന്  ഡിസ്ട്രോയറുകൾ കടലിടുക്കിലൂടെ കടന്നുപോകുമ്പോൾ ആക്രമണം നേരിട്ടെന്നും എന്നാൽ അവയ്ക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി.

ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ വാക്കുകൾ ഇങ്ങനെ, "ലോകോത്തര നിലവാരമുള്ള മൂന്ന് അമേരിക്കൻ ഡിസ്ട്രോയറുകൾ ഹോർമുസ് കടലിടുക്കിലൂടെ വളരെ വിജയകരമായി പുറത്തുകടന്നു. ആക്രമണത്തിനിടയിലും മൂന്ന് ഡിസ്ട്രോയറുകൾക്കും യാതൊരു നാശനഷ്ടവും സംഭവിച്ചില്ല. എന്നാൽ ഇറാനിയൻ ആക്രമണകാരികൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടായി." കപ്പലുകൾക്ക് നേരെ തൊടുത്തുവിട്ട മിസൈലുകൾ "എളുപ്പത്തിൽ വീഴ്ത്തിയെന്നും" ഡ്രോണുകൾ "ആകാശത്തുവെച്ച് തന്നെ ചാമ്പലാക്കിയെന്നും" ട്രംപ് പറഞ്ഞു.