കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ചരമവാർഷികം: ദാമോദര പിഷാരോടിയെയും ചേർത്തല തങ്കപ്പ പണിക്കരെയും കലാസാഗർ ആദരിക്കുന്നു

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ചരമവാർഷികം:  ദാമോദര പിഷാരോടിയെയും   ചേർത്തല തങ്കപ്പ പണിക്കരെയും കലാസാഗർ ആദരിക്കുന്നു
കഥകളിചെണ്ടയിലെ ഇതിഹാസ വാദകനും കഥകളി നിരൂപകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ  വിട പറഞ്ഞിട്ട് വരുന്ന ഒക്ടോബര് 14നു ശനിയാഴ്ച മുപ്പത്തിഒന്ന് (31) വര്ഷം ആകുന്നു.  പൊതുവാളിനെപോലെ കഥകളി ലോകത്ത്  ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരൻമാർ അപൂര്‍വമാണ്.  കഥാപ്രകൃതവും, കഥാപാത്രപ്രകൃതിയും, ചടങ്ങിന്റെ  ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു. ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി ഇടപ്പള്ളി  കഥകളി ആസ്വാദക സദസ്സുമായി   സഹകരിച് കലാസാഗർ ഗുരുസ്മരണദിനമായി ആചരിക്കുന്നു.  

കെ. എൻ. നമ്പീശന്റെ അധ്യക്ഷതയിൽ ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ചങ്ങമ്പുഴ പാർക്കിൽ വച്ച്  നടക്കുന്ന അനുസ്മരണ യോഗത്തിൽ  കലാമണ്ഡലം കൃഷ്ണദാസ്, പ്രിൻസിപ്പൽ, മാർഗി തിരുവനന്തപുരം തന്റെ ഗുരുവിനു ശ്രദ്ധാഞ്ജലി നടത്തും. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ. പി. ബാബുദാസ് അനുസ്മരണ പ്രഭാഷണം നടത്തും.  ഡോക്ടർ കെ. ജി. പൗലോസ്, മുൻ വൈസ് ചാൻസലർ,  കേരള കലാമണ്ഡലം വിശിഷ്ടാതിഥി ആയിരിക്കും.
 
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം   ഗുരുശ്രേഷ്ഠരായ നാട്യാചാര്യൻ  ആർ എൽ വി ദാമോദര പിഷാരോടിയെയും കഥകളി സംഗീത സാമ്രാട്ട്   ചേർത്തല തങ്കപ്പ പണിക്കരെയും കലാസാഗർ ആദരിക്കുന്നു.   തുടർന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന നാലുനോക്ക് പുറപ്പാടും മേളപ്പദവും, നളചരിതം രണ്ടാം ദിവസo (കാട്ടാളൻ-ദമയന്തി)  കഥകളിയും ഉണ്ടായിരിക്കും.
 
രാജൻ പൊതുവാൾ
 
സെക്രട്ടറി കലാസാഗർ
 
9282449995/8129669995