രാജയോഗം 

രാജയോഗം 
 
കാക്കാത്തിയുടെ തത്തമ്മ  പറഞ്ഞു, പ്രായം 45 ആകുമ്പോൾ നിങ്ങൾക്ക് രാജയോഗം തുടങ്ങുമെന്ന് . 
ആ യോഗം സ്വപ്നം കണ്ട് അവൻ ജീവിതത്തിന്റെ കനലുകളിലൂടെ  ചവിട്ടി നടന്നു . 
എങ്കിലും ആഹാരത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല . 
കിട്ടിയതെല്ലാം വാരിവലിച്ചു കഴിച്ചു . രാജയോഗം ആകുമ്പോഴത്തേക്കും 
ആരോഗ്യം ഉണ്ടാകട്ടെ എന്ന് കരുതി . 
അങ്ങനെ 45 ൽ എത്തിയപ്പോൾ  ഡോക്ടർ പറഞ്ഞു . നിങ്ങൾക്ക് രക്തത്തിൽ പഞ്ചാര , കൊളസ്‌ട്രോൾ 
കൂടിയെന്ന് . ഒപ്പം BP യും . 50 ആയപ്പോൾ, 
ഒരു ദിനം  ചലനമറ്റ കട്ടിലിനുമുകളിൽ ചലനമറ്റു അയാൾ കിടന്നു . 
കട്ടിലിലെ മൂട്ടകൾ അയാളെ പൊതിഞ്ഞു .  രാജയോഗമുള്ള 
മൂട്ടകൾ അതിനുമുകളിൽ മുട്ടയിട്ട് കൂട്ടി ! 
 
റോയി പഞ്ഞിക്കാരൻ