പ്രതികൂല കാലാവസ്ഥ; കൊച്ചി - അഗത്തി വിമാന സർവീസ് റദ്ദാക്കി

Nov 25, 2026 - 20:20
 0  4
പ്രതികൂല കാലാവസ്ഥ; കൊച്ചി - അഗത്തി വിമാന സർവീസ് റദ്ദാക്കി

കൊച്ചി: പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തുടർന്ന് അഗത്തി - കൊച്ചി വിമാന സർവീസ് റദ്ദാക്കി. ഉച്ചയ്ക്ക് മൂന്നരയോടെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ 91 വിമാന സർവീസാണ് റദ്ദാക്കിയത്.

മഴ കാരണം അഗത്തിയിൽ നിന്ന് വിമാനം കൊച്ചിയിലേക്ക് എത്താൻ സാധിക്കാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.