ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആര്‍ഡൻ വിവാഹിതയായി

ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആര്‍ഡൻ വിവാഹിതയായി

വെല്ലിങ്ടണ്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആര്‍ഡൻ വിവാഹിതയായി.

ഏറെക്കാലമായുള്ള പങ്കാളി ക്ലാര്‍ക്ക് ഗേഫോഡാണ് വരൻ. ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയുള്ള ഹോക്ക്സ് ബേ മേഖലയിലെ മുന്തിരിത്തോട്ടത്തിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുൻ പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസ്, ജസീന്തയുടെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. 43 കാരിയായ ജസീന്തയും 47കാരനായ ക്ലാര്‍ക്ക് ഗേഫോഡും 2014ലാണ് പ്രണയത്തിലായത്. അഞ്ചുവര്‍ഷത്തിനു ശേഷം വിവാഹനിശ്ചയം നടന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തുടര്‍ച്ചയായി വിവാഹം മാറ്റിവെക്കുകയായിരുന്നു