മുംബൈ വിമാനത്താവളം ബോംബ് വച്ച്‌ തകര്‍ക്കും; ഭീഷണി സന്ദേശം

മുംബൈ വിമാനത്താവളം ബോംബ് വച്ച്‌ തകര്‍ക്കും; ഭീഷണി സന്ദേശം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി. ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നാണ് ഭീഷണി.

വ്യാഴാഴ്ചയാണ് ഈ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സഹര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇത് അവസാന മുന്നറിയിപ്പാണെന്നും 48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച്‌ തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

മെയിലിന്റെ ഐപി അഡ്രസ് ട്രാക്ക് ചെയ്തുതായും അതേസമയം, ഇമെയില്‍ അയച്ചയാളുടെ ലോക്കേഷന്‍ കണ്ടെത്തിയിട്ടില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.