ഇറ്റലിയില്‍ 49 സ്വര്‍ണ ശില്‍പങ്ങള്‍ മോഷ്ടിക്കപ്പെട്ടു

ഇറ്റലിയില്‍  49 സ്വര്‍ണ ശില്‍പങ്ങള്‍ മോഷ്ടിക്കപ്പെട്ടു
റോം: ഇറ്റാലിയൻ ശില്‍പിയായ ഉംബർട്ടോ മാസ്ട്രോയാനി സൃഷ്ടിച്ച സ്വർണ ശില്‍പങ്ങള്‍ മോഷ്ടിക്കപ്പെട്ടു. 1.2 മില്യണ്‍ യൂറോ (1.3 മില്യണ്‍ ഡോളറിലധികം) വിലമതിക്കുന്ന നാല്‍പ്പത്തിയൊൻപത് കലാരൂപങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
എന്നാല്‍ ഒരു കഷണം പിന്നീട് പ്രദർശനം നടന്ന കെട്ടിടത്തിന്‍റെ ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തി. ഇറ്റലിയിലെ ഗാർഡ തടാകത്തിന് സമീപം നടന്ന പ്രദർശനത്തിനിടെയാണ് മോഷണം നടന്നതെന്ന് പരിപാടിയുടെ ആതിഥേയരായ വിറ്റോറിയലെ ഡെഗ്ലി ഇറ്റാലിയാനി എസ്റ്റേറ്റിനെ ഉദ്ധരിച്ച്‌ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.