യോങ്കേഴ്‌സ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ ആരംഭിച്ചു

യോങ്കേഴ്‌സ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ ആരംഭിച്ചു


-ഉമ്മൻ കാപ്പിൽ


യോങ്കേഴ്‌സ് (ന്യൂയോർക്ക്): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി
&  യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം
മാർച്ച് 3-ന് യോങ്കേഴ്‌സിലെ ലഡ്‌ലോ സ്ട്രീറ്റിലുള്ള സെൻ്റ് ഗ്രിഗോറിയോസ്
ഓർത്തഡോക്‌സ് ഇടവക സന്ദർശിച്ചു. ജോൺ താമരവേലിൽ
(കോൺഫറൻസ് ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ
കോർഡിനേറ്റർ), ഷിബു തരകൻ (ജോയിൻ്റ് സെക്രട്ടറി), രഘു നൈനാൻ,
ഫിലിപ്പ് തങ്കച്ചൻ (ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ)
എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. വിശുദ്ധ
കുർബാനയ്ക്കുശേഷം ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ്റെ
ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗമുണ്ടായിരുന്നു.


വികാരി ഫാ. ഫിലിപ്പ് സി. എബ്രഹാമിൻറെ അഭാവത്തിൽ ഫാ. ഗീവർഗീസ്
വറുഗീസ് (ബോബി) കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് ഹാർദ്ദവമായി
സ്വാഗതം ചെയ്തു.

ഷിബു തരകൻ സമ്മേളനത്തിൻ്റെ മുഖ്യ ചിന്താ
വിഷയം അവതരിപ്പിക്കുകയും കോൺഫറൻസിന്റെ മറ്റുവിശദാംശങ്ങൾ
നൽകുകയും ചെയ്തു.

മാത്യു വർഗീസ് സുവനീറും റാഫിളും സംബന്ധിച്ച
വിവരങ്ങൾ പങ്കുവച്ചു. ജോൺ താമരവേലിൽ രജിസ്ട്രേഷൻ നടപടികൾ
വിശദീകരിച്ചു.

സ്പോൺസർ എന്ന നിലയിൽ പിന്തുണയ്ക്കാനുള്ള
അവസരങ്ങളെക്കുറിച്ച് രഘു നൈനാൻ വിശദാംശങ്ങൾ നൽകി. ഫിലിപ്പ്
തങ്കച്ചൻ കോൺഫറൻസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിനോദ
പരിപാടികളെക്കുറിച്ച് സംസാരിച്ചു.

 രജിസ്ട്രേഷൻ, റാഫിൾ, സുവനീർ
പരസ്യങ്ങൾ എന്നിവയിലൂടെ നിരവധി ഇടവക അംഗങ്ങൾ പിന്തുണ
വാഗ്ദാനം ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് ഇടവക ട്രസ്റ്റി വർഗീസ്
മാമ്മൻ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.
കോൺഫറൻസ്   ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ
ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ
ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി
വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം
നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും,
സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന
സെഷനുകൾക്ക് നേതൃത്വം നൽകും.


‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തിലൂന്നി
“ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ്
സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്
കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലികവിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും
മുതിർന്നവർക്കും പ്രത്യേകം  സെഷനുകൾ ഉണ്ടായിരിക്കും.


Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക് ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ
(ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി
(ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.