തൃശൂരിൽ രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് മാതാവ് തന്നെയെന്ന് എഫ്‌ഐആര്‍

തൃശ്ശൂര്‍ ;തൃശ്ശൂര്‍ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്‌ഐആര്‍. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയില്‍ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊലപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മുണ്ടില്‍ പൊതിഞ്ഞ് ശുചിമുറിയില്‍ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങള്‍ക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി ഭവിന്‍ എന്ന യുവാവ് തൃശൂര്‍ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്.