90 ഡിഗ്രി വളവില്‍ റെയില്‍വെ മേല്‍പാലം; മധ്യപ്രദേശിൽ പിഡബ്ല്യൂഡി എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭോപാല്‍: റെയില്‍വേ മേല്‍പ്പാലം അസാധാരണമാം വിധം നിര്‍മിച്ച സംഭവത്തില്‍ ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എന്‍ജിനീയര്‍മാര്‍ക്കെതിരെ കൂട്ട നടപടി. പാലത്തിന്റെ വളവ് 90 ഡിഗ്രിയെന്ന നിലയില്‍ സ്ഥാപിച്ച് മേല്‍പ്പാലം പണിത സംഭവത്തിലാണ് നടപടി. ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആണ് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് പണിത പാലം സ്ഥിതി ചെയ്യുന്നത്.
മഹാമായ് കാ ബാഗ് - പുഷ്പ നഗര്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതുമായി പദ്ധതി 18 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. പാലം അശാത്രീയമായി നിര്‍മ്മിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.