സംസ്ഥാനത്ത് ആറു മാസം നീളുന്ന ലഹരിവിരുദ്ധ ക്യാംപെയ്ൻ

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാംപെയിന്റെ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026 ജനുവരി 30 വരെ നീണ്ടു നില്ക്കുന്ന ക്യാംപെയ്നായിരിക്കുമിത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അതാത് ജില്ലകളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തും.
ആര്‍ട്ട് ഡിക്ഷന്‍ ദി വേ ഓഫ് ഇന്സ്പിരേഷന് എന്ന പ്രോഗ്രാം കോളെജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാംപസുകളിലും ഒരേ സമയം പരിപാടിയുടെ ലോഞ്ചിങി മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് എന്റെ കുടുംബം ലഹരിമുക്ത കുടുംബം എന്ന പരിപാടിയ്ക്ക് തുടക്കം കുറിക്കും.
മൂന്ന് മാസത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബം ആക്കുകയും ചെയ്യുന്ന റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കും