എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിംഗ്: മൂന്ന് പേർക്ക് കൂടി ഭാരത് രത്‌ന

എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിംഗ്: മൂന്ന് പേർക്ക് കൂടി ഭാരത് രത്‌ന

ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് ഭാരത് രത്‌ന പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 3 ന് മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽകെ അദ്വാനിക്ക് ഭാരത് രത്‌ന നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും ആയ കർപൂരി ഠാക്കുറിനും ഈ വർഷം മരണാനന്തര ബഹുമതിയായി ഭാരത രത്‌ന പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ വർഷം  5 പേർക്ക് ഭാരതരത്ന പുരസ്കാരം നൽകും.