ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് നിതിൻ ഗഡ്കരി

ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് നിതിൻ ഗഡ്കരി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . രാജ്യത്ത് ഓട്ടോണമസ് വാഹനങ്ങള്‍ കൊണ്ടുവന്നാല്‍ '80 ലക്ഷം ഡ്രൈവര്‍മാര്‍' തൊഴില്‍രഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി .

' ഒരു കാരണവശാലും ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഞാൻ യുഎസില്‍ വച്ച്‌ തന്നെ പറഞ്ഞു. കാരണം, നമ്മുടെ രാജ്യത്ത് ധാരാളം ആളുകള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു. ഡ്രൈവറില്ലാത്ത കാറുകള്‍ അവരുടെ ജോലി കവര്‍ന്നെടുക്കും, ചെറിയ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്ക് മാത്രമേ ഇത്തരം വാഹനങ്ങള്‍ അനുയോജ്യമാകൂ. ഇവ ഇവിടെ വന്നാല്‍, ഏകദേശം 70-80 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെടും, അത് മറ്റൊരു പ്രശ്നമായിരിക്കും. ' അദ്ദേഹം പറഞ്ഞു.

ഡ്രൈവറില്ലാ കാറുകള്‍ എന്ന ആശയത്തോട് ഗഡ്കരി മുൻപും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ ഒരു ഫാക്ടറി തുറക്കുന്നതിനെക്കുറിച്ച്‌ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ചും മന്ത്രി സംസാരിച്ചു