ബേലൂര്‍ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കര്‍ണാടക വനംവകുപ്പ്

ബേലൂര്‍ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കര്‍ണാടക വനംവകുപ്പ്

യനാട്: മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ബേലൂർ മഖ്നയെ ഉള്‍വനത്തിലേക്ക് തുരത്തുമെന്ന് കർണാടക വനംവകുപ്പ്.

നിലവില്‍ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പ് നല്‍കി. അന്തർസംസ്ഥാന ഏകീകരണ യോഗത്തിലാണ് കർണാടക ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ച് ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ മയക്കുവെടി ദൗത്യം അനിശ്ചിതത്തില്‍ ആയിരിക്കുകയാണ്. 2023 നവംബർ 30ന് കർണാടകയിലെ ഹാസനിലെ ബേലൂരില്‍ നിന്നും പിടികൂടിയ മോഴ ആനയെ കർണാടക വനംവകുപ്പ് കേരളവുമായി അതിർത്തി പങ്കിടുന്ന മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നുവിട്ടിരുന്നു.

ഇതിന് പിന്നാലെ ജനവാസ മേഖലയിലെത്തിയ ആന പലമട സ്വദേശി അജീഷിനെ ആക്രമിച്ച്‌ കൊലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ആനയെ മയക്കുവെടി വച്ച്‌ പിടികൂടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.