18 മണിക്കൂര്‍ മാരത്തണ്‍ വോട്ടെടുപ്പ്; ബ്യൂട്ടിഫുള്‍ ബില്ലിന് അംഗീകാരം

Jul 1, 2025 - 19:22
Jul 1, 2025 - 19:54
 0  14
18 മണിക്കൂര്‍ മാരത്തണ്‍ വോട്ടെടുപ്പ്; ബ്യൂട്ടിഫുള്‍ ബില്ലിന് അംഗീകാരം

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റില്‍ ഡോണള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന് അംഗീകാരം. 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ സെനറ്റ് കടന്നത്. 5150 വോട്ടിനാണ് ബില്‍ സെനറ്റില്‍ പാസായത്. അടുത്ത ഘട്ടത്തില്‍ ബില്‍ പ്രതിനിധി സഭയിലേക്കു പോകും.

 സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 1,000 പേജുള്ള നിയമനിര്‍മാണത്തില്‍ സെനറ്റര്‍മാര്‍ നിരവധി ഭേദഗതികള്‍ ആവശ്യപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്.

സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കും ധനസഹായം നല്‍കുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി വെള്ളിയാഴ്ചയോടെ നിയമനിര്‍മാണത്തിന് അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് സെനറ്റിലെ വിജയം സുപ്രധാന ചുവടുവയ്പ്പായി മാറിയിരിക്കുകയാണ്