നിലമ്പൂര്‍: ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ 27ന്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎയായുള്ള സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 27ന് നടക്കും. ജൂൺ 27 ന് വൈകിട്ട് 3.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടത്തുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.