അൻവറിനെ മുന്നണിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്ന് വി.ഡി.സതീശൻ

Jun 24, 2025 - 17:56
Jun 24, 2025 - 19:01
 0  15
അൻവറിനെ  മുന്നണിയിൽ എടുക്കേണ്ട സാഹചര്യമില്ലെന്ന് വി.ഡി.സതീശൻ

കൊച്ചി: പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ തലകുനിക്കില്ല. പി.വി. അൻവറിനെ മുന്നണിയിൽ എടുക്കേണ്ട സാഹചര്യം നിലവിലില്ല- സതീശൻ പറഞ്ഞു. 

അതേസമയം, അൻവറിന്റെ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്ന്  കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. അൻവറിനെ ഞങ്ങൾ കൂട്ടാത്തതല്ല, സ്വയം അകന്നുപോയതാണ്. അൻവറിൻറെ പ്രവേശനം ചർച്ച ചെയ്യുമെന്നും തിരഞ്ഞടുപ്പ് ഫലം അവലോകനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 

നേരത്തെ അൻവറിന്റെ മുന്നണി പ്രവേശനത്തിന് അനുകൂലമായാണ്  മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ ഇതുവരെ പി.വി. അൻവർ പ്രതികരിച്ചിട്ടില്ല