വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

റണാകുളം: നെടുമ്ബാശേരിയില്‍ വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍.

കര്‍ണാടക സ്വദേശികളായ രാമോജി, രമേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബെഗളൂരിവിലേക്കുള്ള അലൈൻസ് എയര്‍ വിമാനത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. വിമാനം ബേയില്‍ നിന്നും നീങ്ങുന്ന സമയത്താണ് ഇരുവരും എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ചത്.

തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇരുവരെയും പോലീസിന് കൈമാറിയിട്ടുണ്ട്. തെറ്റിദ്ധരിച്ച്‌ എമര്‍ജൻസി വാതില്‍ തുറന്നതാണെന്നാണ് ഇവരുടെ വാദം.