ജപ്തിനോട്ടീസ് : ക്ഷീരകര്‍ഷകൻ ആത്മഹത്യചെയ്ത നിലയില്‍

ജപ്തിനോട്ടീസ് : ക്ഷീരകര്‍ഷകൻ ആത്മഹത്യചെയ്ത നിലയില്‍

പേരാവൂര്‍: കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് ലഭിച്ച കര്‍ഷകനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പേരാവൂര്‍ കൊളക്കാടിലെ മുണ്ടക്കല്‍ എം.ആര്‍.

ആല്‍ബര്‍ട്ടിനെയാണ് (68) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയി തിരിച്ചുവന്നപ്പോഴാണ് ആല്‍ബര്‍ട്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കേരള ബാങ്ക് പേരാവൂര്‍ ശാഖയില്‍ നിന്ന് ആല്‍ബര്‍ട്ടിന് കഴിഞ്ഞ ദിവസം ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോണ്‍ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയില്‍ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടിലെ സര്‍വ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്.

ഭാര്യ: വത്സ. മക്കള്‍: ആശ,അമ്ബിളി, സിസ്റ്റര്‍ അനിത.