വിരലടയാളം നല്‍കിയില്ലെങ്കിലും ഇനി ആധാര്‍ കാര്‍ഡ് കിട്ടും, മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം

വിരലടയാളം നല്‍കിയില്ലെങ്കിലും ഇനി  ആധാര്‍ കാര്‍ഡ് കിട്ടും, മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിൽ മാറ്റം വരുത്തി  കേന്ദ്രസര്‍ക്കാര്‍. വിരലടയാളം പതിപ്പിക്കാതെ തന്നെ ആധാര്‍ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

നേരത്തെ ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും, ഐറിസ് സ്കാനും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, പുതുക്കിയ മാനദണ്ഡം അനുസരിച്ച്‌ വിരലടയാളം നല്‍കാൻ കഴിയാത്തവര്‍ക്ക് ഇനി മുതല്‍ ഐറിസ് സ്കാൻ ചെയ്ത് ആധാര്‍ നേടാവുന്നതാണ്.

അതേസമയം, ഐറിസ് സ്കാൻ ചെയ്യാൻ കഴിയാത്തവര്‍ക്ക് വിരലടയാളം നല്‍കിയാല്‍ മതിയാകും. ഐറിസ് സ്കാൻ, വിരലടയാളം പതിപ്പിക്കല്‍ എന്നിവ രണ്ടും സാധ്യമാകാത്തവര്‍ക്കും എൻറോള്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി എൻറോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തണം.

ഇവ അസാധാരണ എൻറോള്‍മെന്റായി പരിഗണിച്ചാണ് ആധാര്‍ അനുവദിക്കുക.