തെരഞ്ഞെടുപ്പ് പരാജയം; താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് ഖാര്‍ഗെ

തെരഞ്ഞെടുപ്പ് പരാജയം; താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന്   ഖാര്‍ഗെ

മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ.

താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. ലോക്സഭാ തെര‍ഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും.

തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍‌ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി.