ആഗീ, നിന്റെ സ്വർഗ പ്രവേശനത്തിന്റെ രണ്ടാം പിറന്നാൾ: ഉമ്മുൽ ഖുവൈൻ ബീച്ചിൽ മുങ്ങി മരിച്ച പ്രിയ മകന്റെ ഓർമയിൽ ഒരു പിതാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

ആഗീ, നിന്റെ സ്വർഗ പ്രവേശനത്തിന്റെ രണ്ടാം പിറന്നാൾ:  ഉമ്മുൽ ഖുവൈൻ  ബീച്ചിൽ മുങ്ങി മരിച്ച പ്രിയ മകന്റെ ഓർമയിൽ ഒരു പിതാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
2021 ഒക്ടോബർ 23ന്  ഷാർജയിലെ ഉമ്മുൽ ഖുവൈനിൽ ബീച്ചിൽ  കുളിക്കാനിറങ്ങി മുങ്ങി മരിച്ച പ്രിയ മകന്റെ- (കോട്ടയം സൗത്ത്​ പാമ്പാടി ആഴാംചിറ വീട്ടിൽ ആഗി  എന്ന അഗസ്​റ്റിൻ അൽഫോൻസ് -29)​  സ്വർഗത്തിലെ രണ്ടാം ജന്മദിനത്തിൽ(ഒക്ടോബർ 23) പിതാവ് അൽഫോൻസ് എഴുതിയ ഹൃദയം തൊടുന്ന കുറിപ്പ് .
ആഗീ,*
    *നിന്റെ സ്വർഗപ്രവേശനത്തിന്റെ രണ്ടാംപിറന്നാൾ!!*
*"മരിക്കും മുൻപ് ആരെയും ഭാഗ്യവാൻ എന്ന്  വിളിക്കരുത്. മരണത്തിലൂടെയാണ് ഒരുവനെ അറിയുക" പ്രഭാഷകൻ പറയുന്നു."*
   *ദൈവത്തോടൊത്ത്‌ ഒരു ദിവസം ആയിരിക്കുന്നത് ഭൂമിയിലെ ആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ഠം എന്നല്ലേ. അത്ര മനോഹരമായ ഒരിടത്താണ് നീ എന്ന് ഓരോ ദിവസവും പറയാതെ പറയുന്നല്ലോ.*
  *ഓർമയുടെ വിരുന്നാണ് ദൈവരാജ്യം, ആ വിരുന്നിനു നീ ഞങ്ങളെ ക്ഷണിക്കുന്നുണ്ടല്ലോ മോനെ... ഐഹീക ജീവിതത്തിനു ദൈവീക സൗരഭ്യം പകരുന്ന വഴികളാണല്ലോ നീ തുറന്നുതന്നത്.*
  *ഒരു സ്പടികത്തുണ്ട് പോലെ മുറിഞ്ഞടർന്നുവീണ ജീവിതഭൂപടത്തിന്റെ താളുകൾ മറിക്കുമ്പോൾ സഹനത്തിന്റെയും, സഹീഷ്ണതയുടെയും അതിർവരമ്പുകളിൽ നിന്ന് ഒരിക്കൽ പോലും വഴിതെറ്റിപ്പോകാതെ പിടിച്ചു നിർത്തിയത് ദൈവവചനത്തോടുള്ള ദാഹം ആണ്. ഒത്തിരി സുഹൃത്തുക്കൾ ഉണ്ട്. ഒത്തിരി കരുത്തുണ്ട് എന്നിട്ടും നിസ്സഹായത തോന്നുന്ന നിമിഷങ്ങളിൽ ദൈവം മാത്രം തുണ.*
  *ദൈവം കൂടെ നടക്കുന്നു എന്നതിന്റെ അടയാളങ്ങൾക്ക് മങ്ങൽ ഏൽക്കുന്നു എന്ന തോന്നുമ്പോൾ ആവർത്തിച്ചു പറയാറുണ്ട്*
*"ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതി അനുസരിച്ചു വിളിക്കപ്പെട്ടവർക്ക് എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു ".*
   *അതിവൈകാരികതയുടെ കടുംവർണ്ണങ്ങൾ ചാലിച്ചല്ല കീറിമുറിഞ്ഞു ചോരയൊലിപ്പിക്കുന്ന ജീവിതഭൂപടത്തിന്റെ താളുകൾ മറിക്കേണ്ടതെന്ന് പഠിപ്പിച്ചത് അമ്മ മേരിയാണ്. വചനത്തിന് ജീവിതത്തിൽ ഇടം കൊടുക്കുക എന്നാൽ നിന്റെ സഹനത്തിൽ പങ്കാളിയാകാനുള്ള ക്ഷണം ആണല്ലോ തമ്പുരാനെ..*
*ശിഷ്യന്മാർക്ക് അപ്പം മുറിച്ചു പങ്കുവച്ചരാത്രിയിൽ ഈശോ പോയത്, ചെറുതെങ്കിലും സ്നേഹത്തിന്റെ നിലാവ് പെയ്യുന്ന വീട്ടിലേക്കാണല്ലോ. അവിടെ ഒരു അമ്മയുണ്ട്.*
*60വർഷം കിടപ്പുരോഗിആയിരുന്ന ലൂസിയ പിക്കറേത്താ എന്ന ഇറ്റാലിയൻ മിസ്റ്റിക് ഈശോയുടെ പീഡാനുഭവത്തിന്റെ മണിക്കൂർ എന്ന ഗ്രന്ഥത്തിൽ തന്റെ അമ്മയോട് വിടചോദിക്കുന്ന രംഗംഉണ്ട്. എന്താകും അവർ സംസാരിച്ചിട്ടുണ്ടാവുക. മുപ്പത്തിമൂന്നു വർഷം ഹൃദയത്തിൽ തറച്ച വാളിന്റെ വായ്‌തലയിൽ നിന്നു ഇറ്റിറ്റു വീണ രക്ത തുള്ളികൾ. പരസ്പരം ആശ്വസിപ്പിച്ചും പീഡാനുഭവത്തിന്റെ*
 *രക്തവർണ്ണങ്ങളിലേക്ക് മകനെ യാത്രയാക്കുന്ന അമ്മ.*
ആത്മാവിന്റെ ഭാഷയിൽ ആണ് ദൈവം സംസാരിക്കുക. അത് മനസിലാക്കാൻ അന്യനാവുകയില്ല. അവനവനു മാത്രമേ ആകൂ.
  *ദൈവം എന്താ നമ്മോട് ഇങ്ങനെ?നിന്റെ പിറന്നാളിന്റെ അടുത്ത ദിവസങ്ങളിൽ. ആതിര യാണ്."*
 *അപ്പയൊക്ക പ്രാർത്ഥിക്കുന്നുണ്ടല്ലോ* എന്നിട്ടും..." എന്തു പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കാൻ പറ്റുക. സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും കൊതിതീരാത്ത ഹൃദയങ്ങളുടെ വാക്കുകൾക്കെന്തു മറുപടി യാണ് കൊടുക്കുക.

സങ്കടത്തിന്റെ രാപ്പുള്ളുകൾ കുറുകുന്ന ഇടവഴികളിലൂടെ നടക്കുമ്പോൾ ആരെങ്കിലും കൂടെ ഉണ്ടാകണം.
 *നിശബ്ദതക്ക്‌ ഘനം വയ്ക്കുമ്പോൾ" അമ്മാ, ജ്ഞാനത്തിന്റെ പുസ്തകം അഞ്ചാം അദ്ധ്യായം വായിച്ചേ."തുറന്ന് വായിച്ചു. "നീതിമാൻ തന്നെ പീഡിപ്പിക്കുകയും തന്റെ പ്രവർത്തികളെ പരിഹസിക്കുകയും ചെയ്തവരുടെ മുൻപിൽ ആത്മവിശ്വാസത്തോടെ നിൽക്കും. അവന്റെ അപ്രതീക്ഷിത രക്ഷയിൽ അവർ വിസ്മയിക്കും.* *തുടങ്ങി.... ദൈവം സംസാരിക്കുകയാണ്.*
*പിന്നെ ആരും പരിഭവിച്ചില്ല.*
കർത്താവിന്റെ വഴിയിലൂടെ നടന്നിട്ട് എന്തു പ്രതിഫലം എന്ന് ചോദിക്കുന്നവർക്കു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ ഒരു ദിവസം.
  *ഒരു കുളിർ കാറ്റ് പോലെ നിന്റെ സാന്നിധ്യം അറിയുന്നുണ്ട്, മുഖം ഒന്ന് വാടിയാൽ നീ അരികിൽ വരും.*
*എന്ന് MEM ന്റെ face ബുക്ക്‌ തുറന്നപ്പോൾ 26ഓളം വാട്ട്സ് ആപ്പ് ഗ്രൂപ്പ്‌ കളിൽ new zealand ൽ നിന്ന് നിന്റെ സ്വർഗ്ഗ പ്രവേശനത്തിന്റെ രണ്ടാം പിറന്നാൾ ആശംസകൾ ഇട്ടിട്ടുണ്ട്.*
*പ്രതിസന്ധികളിൽ, ആത്മ നൊമ്പരങ്ങളിൽ കൂടെ നിന്ന  എല്ലാവരെയും നന്ദിയോടെ ഓർക്കുക. ദേവപ്രസാദ് സർ ഇന്നലെയും പ്രാർത്ഥിക്കുന്നു.* സ്വർഗത്തിൽനമുക്ക് ഒരു മധ്യസ്ഥൻ ഉണ്ട് -ആഗിൻ.
*മോനെ,"ആൽക്കമിസ്റ്റ് "എന്ന വിശ്വപ്രസിദ്ധ നോവലിൽ പൗലോ കൊയ്‌ലോ പറയും പോലെ "ഒരാൾ എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നെങ്കിൽ ആ ആഗ്രഹം സഫലമാകാൻ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും"*
*കുഞ്ഞേ, നീ അതിൽ വിജയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അതിൽ കൂടുതൽ എന്താണ് വേണ്ടത്. എത്ര ആളുകൾ വിളിച്ചുവെന്നോ..*
*ജെയിൻ ചേച്ചി കൂടി അവിടെ വന്നല്ലോ.. എത്ര പേരുണ്ട് നിനക്കവിടെ കൂട്ടിന്.*
  *ആതിരക്കു വേണ്ടി പ്രാർത്ഥിക്കുക. അവളുടെ ഭാവി, ജീവിതാന്തസ് ഒക്കെ നിന്റെ ഉത്തരവാദിത്വം ആണ്.*
  *നിന്റെ സ്നേഹം ആവോളം നുവരാൻ.....* *ഒരു പിറന്നാൾ കൂടി*
ഉമ്മ.. ഉമ്മ
 അമലയാണ്  ആഗിന്റെ മാതാവ്  ,  സഹോദരി ആതിര.