IANANT നേഴ്സസ് ഡേ ആഘോഷിച്ചു
അനശ്വരം മാമ്പിള്ളി
ഡാളസ് : ഇന്ത്യൻ -അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ് ) നേഴ്സ് ഡേ ആഘോഷിച്ചു. ഗാർലൻഡ് ബ്രോഡ് വേയിലെ ICEC ഹാളിൽ വെച്ചു നടന്ന ഗംഭീരമായ പരിപാടിയിൽ IANANT ന്റെയും NAINA യുടെയും ഫൗണ്ടർ അംഗവുമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു. നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം
മുഖ്യ ലക്ഷ്യ മായി കാണാനും, തളർന്നിരിക്കാതെ കടന്നു ചെല്ലണമെന്നും സംസാരിച്ചു. പ്രസിഡന്റ് മഹേഷ് പിള്ള ഈ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത് ആന്റണി സ്വാഗതം പറയുകയും ഏയ്ഞ്ചൽ ജ്യോതി നന്ദി പറയുകയും ചെയ്തു. കൂടാതെ ഐനന്റ് ഏർപ്പെടുത്തിട്ടുള്ള നേഴ്സ് എക്സല്ലന്റ് അവാർഡുകളായ 1. നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ദീപ ഫ്രാൻസിസും 2. നേഴ്സ് ലീഡർ ഓഫ് ദി ഇയർ അവാർഡ് ആനി എബ്രഹാം മും 3.നേഴ്സ് അഡ്വാൻസ് പ്രാക്ടീസ് പ്രൊവയ്ഡർ ഓഫ് ദി ഇയർ അവാർഡ് നീന മാത്യൂസ് ലഭിക്കുകയുണ്ടായി. ഈ വർഷത്തെ ഐനന്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലിലാമ്മ ചാക്കോ ക്ക് സമ്മാനിച്ചു.