യുഎസില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു

മിനസോട്ട: അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
യുഎസ് പ്രസിഡന്‍റ് ട്രംപിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള രാഷ്‌ട്രീയ നീക്കമായാണ് ഈ ആക്രമണത്തെ കാണുന്നത്.
ഇവരെ കൂടാതെ ഡെമോക്രാറ്റായ സ്റ്റേറ്റ് സെനറ്ററായ ജോണ്‍ ഹോഫ്മാനും ഭാര്യക്കും ആക്രമണത്തില്‍ വെടിയേറ്റിട്ടുണ്ട്. ഇവര്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇരുവരും ശസ്ത്രക്രിയയ്‌ക്ക് വിധേയരായതായി മിനസോട്ട ഗവര്‍ണര്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായി വേഷംമാറി എത്തിയ തോക്കുധാരിയാണ് ആക്രമണം നടത്തിയത്.
ഡമോക്രാറ്റ് ജനപ്രതിനിധികളാണ് ആക്രമിക്കപ്പെട്ടതെന്നതിനാല്‍ ആക്രമണം രാഷ്‌ട്രീയപ്രേരിതമാണെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, കൊലയാളി പൊലീസ് വേഷം കെട്ടിയതും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും സൂചനകളുണ്ട്. കാരണം ട്രംപ് ഭരണകൂടത്തിനെതിരെ ഡമോക്രാറ്റുകളുടെയും സഖ്യശക്തികളുടെയും രോഷം തിരിച്ചുവിടുകയായിരുന്നു കൊലയാളിയുടെ ശ്രമം എന്ന് കരുതപ്പെടുന്നു. കൊലയാളിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ള ചില ഡമോക്രാറ്റ് ജനപ്രതിനിധികളുടെ പേരുകളും ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.
പണ്ട് ജമ്മുകശ്മീര്‍ ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയിലുള്ള രാഷ്‌ട്രീയ പ്രശ്നമാണെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ ഡമോക്രാറ്റ് സെനറ്റര്‍ ആണ് ഇല്‍ഹാന്‍ ഒമര്‍.