തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശം

Jun 14, 2025 - 19:59
 0  7
തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലേക്ക്; ജാഗ്രതാ  നിര്‍ദ്ദേശം

കേരള തീരത്തോട് അടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ്. തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ കടലില്‍ വീണ കണ്ടെയ്‌നറുകളാണ് തീരങ്ങളിലെത്താന്‍ സാധ്യയുള്ളത്. 16, 18 തീയതികള്‍ മുതലാണ് ഇവ അടിയാന്‍ സാധ്യത

കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ പൊതുജനങ്ങള്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.