ജീവനക്കാര്‍ സമരത്തില്‍: ഈഫല്‍ ടവറിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാനായില്ല

ജീവനക്കാര്‍ സമരത്തില്‍: ഈഫല്‍ ടവറിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാനായില്ല
പാരീസ്: പ്രശസ്തമായ ഈഫല്‍ ടവറിലെ ജീവനക്കാര്‍ സമരത്തില്‍. സമരം കാരണം ബുധനാഴ്ച സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
തൊഴിലാളികളുടെ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ടവര്‍ അടച്ചത്. പാരീസ് നഗരവുമായുള്ള കരാര്‍ ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് സമരം പ്രഖ്യാപിച്ചതെന്ന് ഈഫല്‍ ടവര്‍ വക്താവ് പറഞ്ഞു.

ഈഫല്‍ ടവര്‍ സാധാരണയായി പ്രതിദിനം 20,000 സന്ദര്‍ശകരെയാണ് അനുവദിക്കുന്നത്. സമരം തുടരുകയാണെങ്കിലും വിനോദസഞ്ചാരികള്‍ക്ക് ഗോപുരത്തിന് താഴെയുള്ള ഗ്ലാസ് കൊണ്ട് പൊതിഞ്ഞ എസ്പ്ളനേഡിലേക്ക് ഇപ്പോഴും പ്രവേശിക്കാൻ കഴിയും. എന്നാല്‍ 984അടി ഉയരമുള്ള ലാന്‍ഡ്മാര്‍ക്കിലേക്ക് പ്രവേശിക്കാൻ സാധിക്കുകയില്ല.