ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിജയവാഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

വിജയവാഡയില്‍ ചലോ സെക്രട്ടേറിയറ്റ് എന്ന പേരില്‍ പ്രതിഷേധ സമരം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുന്നോടിയായി സംസ്ഥാനത്തെ പല മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയോ വീട്ടുതടങ്കലില്‍ ആക്കുകയോ ചെയ്തെന്ന് നേരത്തെ ശർമിള ആരോപിച്ചിരുന്നു. അറസ്റ്റും വീട്ട് തടങ്കലുമൊഴിവാക്കാൻ കഴിഞ്ഞ ദിവസം വൈ എസ് ശർമിള പാർട്ടി ഓഫീസിലാണ് കിടന്നുറങ്ങിയത്.

തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പാർട്ടി സെക്രട്ടേറിയറ്റ് മാർച്ച്‌. ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹന്‍ റെഡ്ഡിക്കെതിരെ ശർമിളയുടെ സമരം വലിയ ചർച്ചയായിരുന്നു.