ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി യു.എസില്‍ കൊല്ലപ്പെട്ടു : സുഹൃത്ത് അറസ്റ്റില്‍

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി യു.എസില്‍ കൊല്ലപ്പെട്ടു : സുഹൃത്ത് അറസ്റ്റില്‍

 

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ സര്‍വകലാശാല വിദ്യാര്‍ഥി യു.എസില്‍ കൊല്ലപ്പെട്ടു. പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥി വരുണ്‍ മനീഷ് ഛേദയെയാണ് (20) മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ഒന്നിലേറെ മുറിവേറ്റ് കാമ്ബസ് ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്‍ഡ്യാനാപൊളിസിലെ സീനിയര്‍ ഡേറ്റ സയന്‍സ് വിദ്യാര്‍ഥിയാണ് ഛേദ. സംഭവത്തില്‍ ഛേദയോടൊപ്പം താമസിക്കുന്ന കൊറിയന്‍ സ്വദേശി ജി മിന്‍ ജിമ്മി ഷായെ (22) പൊലീസ് അറസ്റ്റു ചെയ്തു. ഇന്‍റര്‍നാഷണല്‍ ആന്‍റ് സൈബര്‍ സെക്യൂരിറ്റി ജൂനിയര്‍ വിഭാഗം വിദ്യാര്‍ഥിയാണ് ഷാ.

കൂടുതല്‍ അന്വേഷണത്തിന് ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു