വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായിയ്ക്ക് സ്വീകരണം നല്‍കി

ഏബ്രഹാം തോമസ്
ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്കയിലെ വിവിധ പ്രോവിന്‍സുകള്‍ സന്ദര്‍ശിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി (ഷാര്‍ജ)യ്ക്ക് ഡാളസ് പ്രോവിന്‍സും നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്‍കി. മസാല ട്വിസ്റ്റ് റെസ്‌റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള അദ്ധ്യക്ഷം വഹിച്ചു. രണ്ടു പ്രോവിന്‍സുകളെയും സ്വീകരിച്ച് സംസാരിച്ച ജോണ്‍ മത്തായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രോവിന്‍സുകളുടെ ഒത്തൊരുമയില്‍ സന്തോഷം രേഖപ്പെടുത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നു പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പേരും ലോഗോയും തങ്ങളുടേത് മാത്രമാണെന്നും മറ്റേതെങ്കിലും വിഭാഗം തങ്ങളുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ ശ്രമിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഗോപാലപിള്ള പറഞ്ഞു.
യോഗത്തില്‍ അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലചെല്ലുര്‍, അമേരിക്ക റീജിയന്‍ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശാന്താ പിള്ള, ഡാളസ് പ്രോവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍, ഡാളസ് പ്രോവിന്‍സ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍, അമേരിക്ക റീജിയന്‍ അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍ ഏലിയാസ് കുട്ടി പത്രോസ്, അമേരിക്ക റീജിയന്‍ ജോയിന്റ് സെക്രട്ടറി ഷാനു രാജന്‍, നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് പ്രസിഡന്റ് സുകു വര്‍ഗീസ്, നോര്‍ത്ത് പ്രോവിന്‍സ് വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, നോര്‍ത്ത് പ്രോവിന്‍സ് സെക്രട്ടറി സ്മിത ജോസഫ്, നോര്‍ത്ത് ടെക്‌സസ് അംഗം ലൈസാമ്മ സുകു, ഡാളസ് പ്രോവിന്‍സ് അംഗം റെയ്ച്ചല്‍ തോമസ്, മറ്റ് അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരും പങ്കെടുത്തു. അലക്‌സാണ്ടര്‍ സ്വാഗതവും പ്രിന്‍സ് സാമുവല്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
File: World Malayalee Council