മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും

മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും
ത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ തെരഞ്ഞെടുത്തു. ബിജെപി നിയമസഭ കക്ഷി യോഗത്തിന്റേതാണ് തീരുമാനം.
ഗോത്രവിഭാഗം നേതാവും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമാണ് വിഷ്ണുദേവ്. ഒന്നാം മോദി സ‌ര്‍ക്കാരില്‍ സ്റ്റീല്‍ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രിപദം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇക്കുറി ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 90 സീറ്റുകളില്‍ 54ഉം നേടി ബിജെപി വന്‍ വിജയമാണ് ഛത്തീസഗ്ഢില്‍ സ്വന്തമാക്കിയത്.