റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി, പണം ദുബൈയിലേക്ക് കടത്തി; വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും

Sep 10, 2026 - 10:53
 0  3
റിയാസിന് കൈക്കൂലിയായി ലഭിച്ചത് 20.5 കോടി, പണം ദുബൈയിലേക്ക് കടത്തി; വീണയുടെ റെഡ്ബുക്കില്‍ എല്ലാ തെളിവുകളും

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

രണ്ടാം പിണറായി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ് കൈക്കൂലിയായി 20.5 കോടി രൂപ സമ്പാദിച്ചെന്നും ഇതില്‍ ഒരു ഭാഗം ദുബൈയിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ കത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. റിയാസിന് ലഭിച്ച കൈക്കൂലി പണം സിഎംആര്‍എല്ലില്‍ നിന്നല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

റിയാസിന്റെ കൈക്കൂലിക്കും ഹവാല ഇടപാടിനും വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ ഉണ്ടെന്നും റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴിയും തെളിവാണെന്നുമാണ് ഇഡി കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഡയറിയെ റെഡ്്ബുക്ക് എന്നാണ് ഇഡി വിശേഷിപ്പിച്ചിരിക്കുന്നത്.

 റിയാസിനെതിരെ സുഹൃത്തുക്കളായ നിഖില്‍, ഷൈജല്‍, വാരിസ് എന്നിവരാണ് മൊഴി നല്‍കിയത്. ദുബൈയില്‍ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഈ തുക കൈക്കൂലിയായി ലഭിച്ചതാവാമെന്നതിനാല്‍ വിശദ അന്വേഷണം ആവശ്യമാണെന്ന ശുപാര്‍ശയോടെയാണു ഡിജിപിക്ക് കത്തുനല്‍കിയത്.

ദുബൈയിലേക്ക് പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബൈയില്‍ താമസിച്ചതിനും തെളിവുണ്ടെന്ന് ഇഡി പറയുന്നു. 25 പേജുകളുള്ള കത്തില്‍ 2024-25 ലെ പണമിടപാടിന്റെ വിവരങ്ങള്‍, തെളിവുകള്‍, മൊഴികള്‍, രേഖകള്‍ ഉണ്ടെന്നാണ് ഇഡി വൃത്ത്ങ്ങള്‍ സ്ഥിരീകരിക്കുന്നത്. വീണ വഴി, സിഎംആര്‍എലില്‍നിന്ന് പലപ്പോഴായാണു പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു