മോശം കാലാവസ്ഥ; യുഎസില്‍ റദ്ദാക്കിയത് രണ്ടായിരത്തിലധികം വിമാനങ്ങള്‍

മോശം കാലാവസ്ഥ; യുഎസില്‍ റദ്ദാക്കിയത് രണ്ടായിരത്തിലധികം വിമാനങ്ങള്‍
യോവ: മോശം കാലാവസ്ഥയെ തുടര്‍ന്ന് ‌യുഎസില്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി രണ്ടായിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കി.
ആറ് മാസത്തിനിടെ ആദ്യമായി ആണ് രാജ്യത്ത് ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് 2400ലധികം വിമാനങ്ങള്‍ വെെകിയാണ് സര്‍വീസ് നടത്തിയത്. ആ‍യിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

ഷിക്കാഗോ‌യിലെ വിമാനത്താവളത്തെയാണ് കാലാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചത്. സൗത്ത് വെസ്റ്റ് എയര്‍ലൈൻസിന്‍റെ 401 വിമാനങ്ങളും സ്കൈവെസ്റ്റിന്‍റെ 358 വിമാനങ്ങളും റദ്ദാക്കി.