മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരില്‍ ഗണപതി ഹോമം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരില്‍ ഗണപതി ഹോമം
കൊല്ലം ചക്കുവള്ളി ക്ഷേത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതി ഹോമം. കൊല്ലം ജില്ലയില്‍ ഇന്ന് നവകേരള സദസ്സ് നടക്കവേയാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഹോമം കഴിച്ചത്. 60 രൂപാ അടച്ചാണ് ഹോമം നടത്തിയത്. ഹോമം നടത്തിയതിന്റെ റസീപ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലുള്ള ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം. ഈ ക്ഷേത്രമൈതാനത്താണ് നവകേരള സദസ്സ് ആദ്യം നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോൻഡിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

അതേസമയം, കൊല്ലം ജില്ലയില്‍ പത്തനാപുരത്താണ് ആദ്യ നവകേരള സദസ്സ്.