ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌  രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ദുബൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശി നിധിൻ ദാസാണ് മരിച്ചത്.

 കരാമയിലെ 'ഡേ ടു ഡേ' ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിൻഹൈദര്‍ ബില്‍ഡിംഗിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12.20-നാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അര്‍ദ്ധരാത്രിയില്‍ വാതക ചോര്‍ച്ചയുണ്ടായി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുള്ള കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച്‌ ദുബായില്‍ എത്തിയതായിരുന്നു നിധിൻ. പരിക്കേറ്റ് ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് വിവരം.

മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.