സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റ്

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റ്

മാം: സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റ്. സൗദി ആരോഗ്യ മന്ത്രാലയത്തില്‍ മക്ക സിറ്റിയിലേയ്ക്കാണ് അവസരമൊരുങ്ങുന്നത്.

കാർഡിയാക് ഇമേജിംഗ് സ്പെഷ്യലിസ്റ്റ് - എക്കോ, കാർഡിയാക് ടെക്‌നോളജി സ്പെഷ്യലിസ്റ്റ് , കാത്ത് ലാബ് വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

ബി എസ് സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള പാസ്പോര്‍ട്ട് ഉളളവരാകണം.

വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക്മാ ര്‍ച്ച്‌ 04 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്ബറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.