അപേക്ഷ സ്വീകരിച്ച്‌ 60 സെക്കന്റിനുള്ളില്‍ വീസ ; വൻ മാറ്റവുമായി സൗദി

അപേക്ഷ സ്വീകരിച്ച്‌ 60 സെക്കന്റിനുള്ളില്‍ വീസ ; വൻ മാറ്റവുമായി സൗദി

പേക്ഷ സ്വീകരിച്ച്‌ 60 സെക്കന്റിനുള്ളില്‍ വീസ അനുവദിക്കുന്ന അത്യന്താനുധിക സംവിധാനമൊരുക്കി സൗദി. വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള ഏകീകൃത ദേശീയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് വീസ ലഭിക്കുന്നത്.

സൗദി അറേബ്യയില്‍ നിന്ന് വിതരണം ചെയ്യുന്ന എല്ലാത്തരം വീസകളും ഇനി മുതല്‍ ഈ വെബ് പോര്‍ട്ടല്‍ മുഖാന്തിരം ലഭിക്കും. ചൊവ്വാഴ്ച നടന്ന ഡിജിറ്റല്‍ ഗവണ്‍മെന്റ് ഫോറം 2023 ലാണ് ഇതിനു തുടക്കം കുറിച്ചത്. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ വികസന പദ്ധതിയുടെ ഭാഗമായാണിത്.
30ല്‍ അധികം വിവിധ മന്ത്രാലയങ്ങള്‍, അധികാരികള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവ പുതിയ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.