ശാന്തിഗിരി ആശ്രമത്തിൽ 'ശാന്തി പ്രഭാഷണം സെപ്റ്റംബർ 8-ന്

Sep 6, 2026 - 18:56
 0  0
ശാന്തിഗിരി ആശ്രമത്തിൽ 'ശാന്തി പ്രഭാഷണം സെപ്റ്റംബർ 8-ന്

Cherian Pavoo

AttachmentsSun, Sep 6, 7:59 AM (16 hours ago)
to Cherian, bcc: me

പി പി ചെറിയാൻ

ന്യൂയോർക് /ആലുവ: എടത്തല നോർത്ത് ശാന്തിഗിരി ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ശാന്തി പ്രഭാഷണം 2026'  ചൊവ്വാഴ്ച (സെപ്റ്റംബർ 8) വൈകുന്നേരം 4:30-ന് നടക്കും. 'സമാധാനം സൗഹാർദ്ദത്തിൽ'  എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം.

യൂണിയൻ ക്രിസ്ത്യൻ കോളേജ് (യു.സി കോളേജ്) പ്രിൻസിപ്പൽ ഡോ. മിനി ആലീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനും ശാന്തിഗിരി ചെയർമാനുമായ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ശാന്തിഗിരി ട്രസ്റ്റ് വൈസ് ചെയർമാൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ, കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഡയറക്ടർ റവ. തോമസ് കെ. മാത്യു, ട്രഷറർ മിസ്റ്റർ ഉമ്മൻ ജോൺസൺ, സെക്രട്ടറി മിസ്റ്റർ പ്രീതിഷ് കോവൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. എറണാകുളം സെന്റർ സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് ഗായകസംഘം ചടങ്ങിൽ ഗാനമാലപിക്കും.എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്‌യുന്നതായി സംഘടകർ അറിയിച്ചു