മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്

Sep 6, 2026 - 19:06
 0  0
മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികൾക്ക്   വനംവകുപ്പിന്റെ മുന്നറിയിപ്പ്

 നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ മൂന്നാറിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി വനം വകുപ്പ്. മൂന്നാർ ടൗണിനോട് ചേർന്ന് കിടക്കുന്ന നല്ലതണ്ണി, നടയാർ, പെരിയവര, കന്നിമല തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനകളുടെ സാന്നിധ്യം ശക്തമാണ്. കാട്ടാനകളെ കാണുമ്പോഴുള്ള കൗതുകം മൂലം പലരും സെൽഫിയെടുക്കാനും ഫോട്ടോ പകർത്താനും അടുത്തേക്ക് ചെല്ലുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം കന്നിമല എസ്റ്റേറ്റിൽ വെച്ച് ഒരു തമിഴ്നാട് സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി വനംവകുപ്പ് ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആനകളുടെ അടുത്ത് ചെന്ന് ഫോട്ടോ എടുക്കുന്നവർക്കും പ്രവേശന വിലക്കുള്ള വനമേഖലകളിൽ അതിക്രമിച്ചു കയറുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മൂന്നാർ റേഞ്ച് ഓഫീസർ വ്യക്തമാക്കി