കോഴിക്കോട് : മഹാകവി വള്ളത്തോൾ മെമ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകഥയ്ക്കുള്ള അവാർഡ് എഴുത്തുകാരനും അധ്യാപകനുമായ കെ.പി സജിത്തിന് . ചേമഞ്ചേരി പൂക്കാട് സ്വദേശിയായ കെ.പി സജിത്ത് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ അധ്യാപകനാണ്. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായുള്ള അപചയങ്ങളെ ഭാഷയുടെ തീഷ്ണതയിലൂടെ വെളിച്ചത്തു കൊണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം.
20 ന് കാലത്ത് 10.30 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന മഹാകവി വള്ളത്തോൾ നൂറ്റി അമ്പതാം ജൻമദിനാഘോഷ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ വച്ച് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി ചന്ദ്രൻ പുരസ്കാരം നൽകും. ചടങ്ങിൽ പി.ആർ നാഥൻ , പ്രൊഫ. അനിൽ വള്ളത്തോൾ, ആറ്റക്കോയ പള്ളിക്കണ്ടി, ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡന്റ് എം. വി കുഞ്ഞാമു, ഡോ.ഇ.കെ ഗോവിന്ദവർമ്മ രാജ , പ്രൊഫ. വർഗീസ് മാത്യു, ഗോപിനാഥ് ചേന്നര, ബീന റഷീദ്, സരസ്വതി ബിജു, അഡ്വ.പി.എൻ ഉദയഭാനു , സത്യനാഥൻ മാടഞ്ചേരി, വിജയരാജൻ കഴുങ്ങാഞ്ചേരി, റഷീദ് പി.സി പാലം, രാജേഷ് എസ്.എം എന്നിവർ ചടങ്ങിൽ സംബന്ധിക്കും.