ശബരിമല റോപ് വേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കാമെന്ന് വനം വകുപ്പ്

പത്തനംതിട്ട: ശബരിമല റോപ് വേ പദ്ധതിക്ക് ഭൂമി വിട്ടുനല്‍കുമെന്ന് വനം വകുപ്പ്. വനഭൂമി വിട്ടുനല്‍കുന്നതില്‍ വനം വകുപ്പ്, വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ശിപാര്‍ശ തേടും. അന്തിമാനുമതി തേടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് വൈല്‍ഡ് ലൈഫ് ബോര്‍ഡ് കത്തുനല്‍കും.
പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പോലീസ് ബാരക് വരെ 2.7 കിലോമീറ്റര്‍ ആണ് റോപ്പ് വേയുടെ നീളം. നാളെ ചേരുന്ന സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗം വനം വകുപ്പിന്റെ ശിപാര്‍ശ പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യും.
അന്തിമ അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ബോര്‍ഡ് ശുപാര്‍ശ നല്‍കിയേക്കും.