AI വിപ്ലവം നമ്മളെ ബാധിക്കുമോ ? പിന്റോ കണ്ണംപള്ളി

Jan 29, 2025 - 03:24
Jan 29, 2025 - 09:08
 0  68
 AI വിപ്ലവം നമ്മളെ ബാധിക്കുമോ ? പിന്റോ കണ്ണംപള്ളി

ഴിഞ്ഞ ദിവസം ചൈനീസ് സ്റ്റാർട്ടപ്പ് ന്റെ ഒരു പ്രോഡക്റ്റ് കാരണം അമേരിക്കൻ കമ്പനികളുടെ സ്റ്റോക്ക് നഷ്ടമായത് വലിയ വാർത്ത ആണല്ലോ, ഈ നഷ്ടത്തിൽ ഏറ്റവും കൂടുതൽ കേട്ട പേര് Nvidia എന്നതാണ്. ഈ കമ്പനി നമ്മളിൽ പലരും കേട്ടിട്ടുണ്ടാവുക വീഡിയോ എഡിറ്റ് / ഗെയിം കളിക്കുന്ന  കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഗ്രാഫിക്സ് കാർഡ് ന്റെ പേരിൽ ആവും. ഒരു ചൈനീസ് AI ചാറ്‌ബോട്ട് വന്നതിനു ഗ്രാഫിക്സ് കാർഡ് ഉണ്ടാക്കുന്ന ഒരു കമ്പനിയുടെ സ്റ്റോക്ക് ഇടിയുന്നത് എന്തിനാണ് എന്ന ചിന്തിച്ചിട്ടുണ്ടോ??

നമ്മൾ ദിവസവും ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിൽ  CPU ആണ് പ്രധാന ഭാഗം. പണ്ട് നമ്മൾ പഠിച്ചു കാണും കമ്പ്യൂട്ടർ ന്റെ തലച്ചോറ് എന്ന അറിയപ്പെടുന്നത് CPU ആണ് എന്നൊക്കെ. ആ CPU ലെ ഏറ്റവും പ്രധാനപെട്ട ഭാഗമാണ് പ്രോസസ്സർ, അത് ഉണ്ടാകുന്നത് INTEL , AMD തുടങ്ങിയ കമ്പനികളാണ്. INTEL i3 ,i5 ,i7 എന്നൊക്കെ എല്ലാവരും കേട്ടിട്ടുണ്ടാവും. 

എന്നാൽ വലിയ ഡാറ്റകൾ പ്രോസസ്സ് ചെയ്യാൻ CPU പോരാ , അതിനു ഉപയോഗിക്കുന്നത് GPU (Graphics Processing Unit) ആണ്. ആ GPU ഡിസൈൻ ചെയ്തു പ്രോഡക്റ്റ് ഉണ്ടാക്കി വിൽക്കുന്ന കമ്പനികളിൽ ഏറ്റവും വലുത് ആണ് Nvidia. വളരെ പെട്ടന്നാണ് ടെക്നോളജിയിൽ മാറ്റം വരുന്നത് ആ മാറ്റം വഴി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി Nvidia മാറി.  ആ നേട്ടത്തിലേക്ക് എത്തിച്ചത്  AI യുടെ വളരെ വേഗത്തിലുള്ള വർച്ചയാണ്. 

Nvidia യുടെ സ്റ്റോക്ക് ഇടിഞ്ഞത് എങ്ങനെ എന്ന ഇപ്പോൾ ചെറിയ ഐഡിയ കിട്ടിക്കാണും.  അപ്പോളും ഉള്ള സംശയം ഒരു AI സ്റ്റാർട്ടപ്പ് ഹിറ്റ് ആവുമ്പോൾ ശരിക്കും Nvidia യുടെ സ്റ്റോക്ക് ന്റെ വില ഉയരുക അല്ലെ വേണ്ടത്?

DEEPSEEK ന്റെ വരവിനു മുന്നേ വരെ നിങ്ങളുടെ കയ്യിലുള്ള GPU എണ്ണം ആയിരുന്നു നിങ്ങളുടെ പ്രോഡക്റ്റ് ന്റെ പെര്ഫോര്മസ് എന്ന രീതിയിലായിരുന്നു.  എന്നാൽ DEEPSEEK അത് എല്ലാം പൊളിച്ചു, എങ്ങനെ എന്ന് അല്ലെ.

Nvidia ഒരു അമേരിക്കൻ കമ്പനിയാണ്, നിലവിൽ അമേരിക്ക ചൈനയ്ക്ക് മുകളിൽ പല പ്രോക്ടിലും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് ഈ GPU കൾ. അതായത് നിങ്ങൾ ഉണ്ടാകുന്ന പുതിയ മോഡൽ ഒന്നും ചൈനയ്ക്ക് കൊടുക്കരുത് എന്നാണു അമേരിക്കൻ സർക്കാർ പറഞ്ഞത്. മികച്ച AI പ്രോഡക്റ്റ് ഉണ്ടാക്കാൻ മികച്ച GPU വേണം. GPU ലഭിക്കാത്തതിനാൽ ചൈനയ്ക്ക് ഈ മേഖലയിൽ ഉയരാൻ പറ്റില്ല എന്നും അമേരിക്കൻ സർക്കാർ കരുതി. 

ഈ ഉപരോധം അറിയുന്ന DEEPSEEK കമ്പനി അവരുടെ സോഫ്ട്‍വെയറിൽ ഒപ്ടിമൈസേഷന് ചെയ്തു കുറഞ്ഞ GPU ഉപയോഗത്തിലൂടെ മികച്ച പെർഫോർമൻസ് കാഴ്ചവെക്കുന്ന രീതിയിൽ പ്രോഡക്റ്റ്  ഡെവലപ്പ്  ചെയ്തു.  ഓപ്പൺ ai ഏറ്റവും പുതിയ മോഡലുകളിൽ ഒന്നിനെ ട്രെയിൻ ചെയ്യാൻ ഉപയോഗിച്ചത് 1 ലക്ഷത്തോളം ഏറ്റവും പുതിയ  GPU കൾ ആണെങ്കിൽ DEEPSEEK ന്റെ ഏറ്റവും പുതിയ മോഡൽ നെ  ട്രെയിൻ ചെയ്യാൻ ഉപയോഗിച്ചത് വെറും 1000 ഓളം GPUകൾ ആണ്, അതും പഴയ മോഡൽ GPU കൾ. 

അതായത് നിങ്ങൾക്ക് ഏറ്റവും മികച്ച AI മോഡൽ ഉണ്ടാക്കാൻ ധാരാളം GPU ആവശ്യമില്ല എന്നാണു DEEPSEEK പറയുന്നത്. അപ്പോൾ ആരുടെ കച്ചവടമാണ് കുറയാൻ പോവുന്നത് അത് ആണ് ആളുകൾ Nvidia യുടെ സ്റ്റോക്ക് വിൽക്കാൻ കാരണം ( ഇത് ഒരു താത്ക്കാലിക പ്രതിഭാസം ആണോ അല്ലയോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും) 

ഒരു GPU വിന്റെ വില എന്ന് പറയുന്നത് ലക്ഷങ്ങൾ ആണ്, അത് കൊണ്ട് തന്നെ ഈ മേഖലയിൽ പണം ഇറക്കാൻ പറ്റുന്ന കമ്പനികൾക്ക് മാത്രമായിരുന്നു നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നത്, അത് പോലെ അമേരിക്ക തീരുമാനിക്കുന്ന രാജ്യങ്ങൾക്കും. 

അതേപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് GPU പ്രവർത്തിക്കുന്നതിന് ആവശ്യമായ പവർ , അത് വളരെ കൂടുതൽ ആണ്. ഇത്തരം കമ്പനികൾക്ക് പവർ നൽകുന്ന കമ്പനികളുടെ സ്റ്റോക്കും , ഇവർക്ക് ചിപ്പ് നിർമിച്ചു നൽകുന്ന കമ്പനികളുടെ സ്റ്റോക്ക് എല്ലാം ഇടിഞ്ഞിരുന്നു. ഇത് എല്ലാം പരസ്പരം കണക്റ്റഡ് ആണ്.     

അപ്പൊ പറഞ്ഞു വന്നത് 2025 ഇങ്ങനെ ആണേൽ വളരെ രസകരം ആയിരിക്കും, ഈ ചിപ്പ് ന്റെ പിന്നിലെ കഥകൾ ഒക്കെ വായിക്കാൻ വളരെ രസകരമാണ്. ഇത് ഒക്കെ ആണേലും ഒരു 5-10 വർഷം കൊണ്ട് പല ജോലികളും അപ്രത്യക്ഷമാവും അതിനെ ഈ ലോകം എങ്ങനെ നേരിടും എന്നും കാണേണ്ടതാണ്.