വെടിക്കെട്ടുള്ളിടത്തേക്ക് ആനകളെ കൊണ്ടുപോകുന്നതെന്തിന്? ഹൈക്കോടതി

Feb 27, 2025 - 19:18
 0  7
വെടിക്കെട്ടുള്ളിടത്തേക്ക് ആനകളെ കൊണ്ടുപോകുന്നതെന്തിന്? ഹൈക്കോടതി

വെടിക്കെട്ട് ആനകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ എന്തിനാണ് അവയെ അവിടേക്ക് കൊണ്ടുപോകുന്നതെന്ന് ഹൈക്കോടതി. കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളികൃഷ്ണ എന്നിവർ രൂക്ഷമായി വിമർശിച്ചത്.

ആനയ്ക്ക് കൂച്ചുവിലങ്ങ് ഇട്ടില്ലായിരുന്നെന്നും പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ആന ഇടയുകയായിരുന്നു എന്നുമാണ് വെറ്ററിനറി സർജൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉടമസ്ഥത സർട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ എഴുന്നള്ളിക്കുന്നതിലും കോടതി വിമർശനം രേഖപ്പെടുത്തി.