എമ്പുരാൻ നിരോധിച്ചിരുന്നെങ്കിൽ; സൂസൻ പാലാത്ര

സൂസൻ പാലാത്ര
ഇപ്പോൾ തീയേറ്റുകൾ, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർ മുഖേന ഓടിക്കൊണ്ടിരിക്കുന്ന വിവാദസിനിമ നിരോധിച്ചിരുന്നെങ്കിൽ എന്ന് ഏറെ ആഗ്രഹിക്കുന്നു. കാരണം, ഞാനൊരു കറതീർന്ന ക്രിസ്തുസ്നേഹിയാണ്. ടി സിനിമയിൽ പലയിടങ്ങളിലും ദൈവപുത്രനായ യേശുക്രിസ്തുവിനെ നിന്ദിക്കുന്നു, ഒപ്പം സാത്താനെ മഹത്വവല്ക്കരിക്കുന്നു.
ക്രിസ്തുദർശനങ്ങളെയും വിശുദ്ധലിഖിതങ്ങളെയും, വിശുദ്ധ ബൈബിൾവചനങ്ങളെയും വക്രീകരിച്ച് സാത്താനെ ദൈവത്തെക്കാൾ ഉയർത്താൻ ശ്രമിക്കുന്ന ചിത്രം. ചിത്രത്തിലെ ചിഹ്നങ്ങൾ, ബിംബങ്ങൾ, ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, വസ്ത്രങ്ങളുടെ പ്രത്യേകത, ഡയലോഗ്സ്, പാട്ടിൻ്റെ ശബ്ദം , വിശുദ്ധ ബൈബിളിലെ വെളിപാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സാത്താൻ്റെ - ആൻ്റി ക്രൈസ്റ്റിൻ്റെ സംഖ്യയായ 666 എല്ലാം ചിത്രത്തിലുണ്ട്. ക്രിസ്ത്യാനികളുടെ വിശുദ്ധ ചിഹ്നമായി ശ്രദ്ധയോടെ സൂക്ഷിക്കുന്ന കുരിശിനെ തലകീഴാക്കിയാണ് സാത്താൻസേവകർ ക്രിസ്തുവിൻ്റെ ക്രൂശു മരണത്തെ പരിഹസിക്കുന്നത്. ചിത്രത്തിലും അതുപോലെ (തലകീഴാക്കിയ കുരിശും) ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേല്പും പരിഹസിക്കപ്പെടുന്നു.
സാത്താൻ്റെ വായിലും ദൈവവചനമുണ്ട്. ദൈവത്തെപ്പോലെയായി എന്നവൻ അഹങ്കരിച്ചപ്പോളാണ് അവൻ തമോഗർത്തത്തിൽ അകപ്പെട്ടത്. അന്നുമുതൽ അവൻ്റെ കൂട്ടാളികളെകൂട്ടാൻ ദൈവമക്കളെ അവൻ വഞ്ചിക്കുന്നു.
മുഹമ്മദ് നബിയെയും ഖുറാനെയും ഇങ്ങനെ വളച്ചൊടിച്ച് ജനത്തിന് തെറ്റായ സന്ദേശം നത്കാൻ ധൈര്യമുണ്ടാകുമോ ? നിൻ്റെ ഇടത്തേ കരണത്തടിക്കുന്നവന് വലത്തേതും കാണിച്ചുകൊടുക്ക എന്നു പറഞ്ഞ ക്രിസ്തുവിനെ നിന്ദിച്ച സാത്താനുവേണ്ടി പ്രവർത്തിക്കുന്നവരോട് എന്ത് പറയാൻ.
ഈ ചിത്രം കേരള ജനതയ്ക്ക്, അല്ല ലോകത്തിനു തന്നെ നല്കുന്ന സന്ദേശമെന്താണ്?
കേരളത്തിൽ ഒരു പാവപ്പെട്ട പിതാവിനെ സാത്താൻ ആരാധനക്കാരനായ മകൻ കൊന്നത് എത്ര നിഷ്ഠുരമായിട്ടാണ്. അടുത്ത കാലത്ത് എത്രയെത്ര കുടുംബത്തിലെ മുഴുവൻ അംഗങ്ങളേയും, ഒട്ടുമിക്ക അംഗങ്ങളേയും അവൻ (സാത്താൻ, സാത്താൻ സേവകരായ പുത്രന്മാർ, ലഹരിക്കടിമയായവർ) കൊന്നൊടുക്കി.
Imp = പിശാച് - അതിൽനിന്നല്ലേ വിവാദചിത്രത്തിന് പേരിട്ടത്.
കേരളത്തിലെ യുവജനങ്ങളെ ഓർത്തെങ്കിലും ഈ ചിത്രത്തിന് ഒത്താശ പാടുന്നവർ മാറിചിന്തിച്ചാൽ നന്ന്.
യെശയ്യാവ് : 14 : 12 - 27