2023ലെ ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയറായി 'റിസ്'

2023ലെ ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയറായി 'റിസ്'

ണ്ടൻ: ഈ വര്‍ഷത്തെ  ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയറായി 'റിസ്'.  വന്നിട്ട് ഒരു വര്‍ഷം പോലും ആവാത്ത, എല്ലാവരും ഉപയോഗിച്ച്‌് തുടങ്ങാത്ത എന്നാല്‍ വളരെ ഏറെ ജന ശ്രദ്ധയാകര്‍ഷിച്ച വാക്കാണ്'റിസ് ' .

സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചാരത്തില്‍ വന്ന വാക്കാണിത്. എന്നാല്‍ കൂടുതല്‍ ആളുകളിലേക്ക് ഈ വാക്ക് എത്താൻ സ്‌പൈഡര്‍മാൻ താരം ടോം ഹോളണ്ട് വേണ്ടി വന്നു.

ഒരു ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചത്. അതോടെ ആരാധകര്‍ ഇതിന്റെ അര്‍ത്ഥം തേടാൻ തുടങ്ങി. സ്‌റ്റെല്‍, ആകര്‍ഷണീയത, വശ്യത, പങ്കാളിയെ ആകര്‍ഷിക്കാനുള്ള കഴിവ് എന്നിങ്ങനെയാണ് ഇതിന്റെ അര്‍ത്ഥം. വേട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത എട്ടു വാക്കുകളില്‍ നിന്നാണ് റിസ് എന്ന വാക്കിന് ഈ ബഹുമതി ലഭിക്കുന്നത്