കനത്ത മഴ; ഡൽഹി വിമാനത്താവളത്തിൽ വെള്ളം കയറി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറി. വെള്ളിയാഴ്ച ഡൽഹി - എൻസിആറിൽ കനത്ത മഴ ആഞ്ഞടിച്ചതോടെയാണ് വിമാനത്താവളത്തിൽ വെള്ളം കയറിയത്. ഇതോടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30നും 4:30നും ഇടയിലുള്ള ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴയ്ക്കൊപ്പം കനത്ത കാറ്റും തുടരുകയാണ്.
വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ നാല് വിമാനങ്ങൾ ജയ്പൂരിലേക്കും നാല് വിമാനങ്ങൾ ലഖ്‌നൗവിലേക്കും ഒരു വിമാനം അഹമ്മദാബാദിലേക്കും തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ഐജിഐ വിമാനത്താവളത്തിലും വെള്ളം കയറി. വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ നിരവധി വിമാനങ്ങൾ വൈകി. അഹമ്മദാബാദ്, മുംബൈ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി വഴി യാത്ര ചെയ്യുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്ര സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്ന് ഇൻഡിഗോ അറിയിച്ചു.
വെള്ളം കയറിയ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരും ജീവനക്കാരും വെള്ളത്തിലൂടെ നടക്കുന്നത് കാണാം. ഡൽഹി - എൻസിആറിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് റെഡ് അലേർട്ട് പുറപ്പെടുവിച്ചു. പശ്ചിമ ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. ഇതോടെ സാഗർപൂരിലെ ഗാന്ധി മാർക്കറ്റ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മഴവെള്ളപ്പാച്ചിലുണ്ടായി. പ്ര